കണ്ണൂർ: പൊലിസിൽ ജാതിബോധം ഇപ്പോഴും നിലനിൽക്കുന്നുവെന്നു കെ.കെ. ശൈലജ എം.എൽ.എ പറഞ്ഞു.കേരള പൊലിസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ കൺവെൻഷൻ നവനീതം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കയായിരുന്നു അവർ. ജാതിബോധം വളരെ ചുരുക്കം സേനയിലെ ചിലരിലെങ്കിലും നിലനിൽക്കുന്നുണ്ട്. സ്റ്റേഷനിൽ പരാതിയുമായെത്തുന്നവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ പൊലിസ് നോക്കരുത്. പൊലിസിനെന്നല്ല ഇങ്ങനെ ചെയ്യാൻ താനുൾപ്പെടെയുള്ള ആർക്കും അവകാശമില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.
പൊലിസിന് വേണ്ടത് നാടിൻ്റെ പുരോഗമനത്തിന് വേണ്ടിയുള്ള രാഷ്ട്രീയമാണ്. അല്ലാതെ കക്ഷി രാഷ്ട്രീയമല്ല.നാടിന്റെ ഭരണനിർവ്വഹണത്തിൽ പൊലിസ് സേന സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ' കെ കെ ശൈലജ പറഞ്ഞു. രാജ്യത്ത് അസ്വസ്ഥതകൾ ഉടലെടുത്തിരിക്കുകയാണ്. കാശ്മീരിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഒരിക്കലും പാടില്ലാത്തതാണ് .എന്നാൽ ഒരിക്കലും ഭീകരവാദത്തോട് സന്ധിയില്ല. ഇത്തരക്കാരെ വേരോടെ പിഴുതെറിയണം. പ പൊലീസും പട്ടാളവുമെല്ലാം അതാണ് ഉദ്ദേശിക്കുന്നതും. മതപരമായ കടുംപിടുത്തമാണ് ഭീകരവാദത്തിന് കാരണമാവുന്നത് . ഭീകരവാദികൾക്ക് മതമില്ല, മറിച്ച് അവർക്ക് താവളം കിട്ടാൻ മതത്തെ കൂട്ടുപിടിക്കയാണെന്നുംഒരു മതവും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നുംടീച്ചർ പറഞ്ഞു. മതസ്പർദ്ധകൂടുമ്പോൾ സ്വന്തം അയൽവാസികൾ പോലും ശത്രുക്കളാവുന്നു. അതാണ് മത തീവ്രവാദികളെന്നും അവർ വളർന്നുവരുമ്പോഴാണ് ഭീകരവാദികൾക്ക് സ്വാധീനം വർദ്ധിക്കുന്നതെന്നും ശൈലജ ടീച്ചർ പറഞ്ഞു.
ചടങ്ങിൽ കണ്ണൂർ റേഞ്ച് ഡി ഐ ജി ജി എച്ച് യതീഷ് ചന്ദ്ര, സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് എന്നിവർ മുഖ്യാതിഥികളായിരുന്നു. സംഘടനയുടെ ജില്ലാ പ്രസിഡണ്ട് സന്ദീപ് കുമാർ വി വി അദ്ധ്യക്ഷത വഹിച്ചു.അഡീഷണൽ എസ്പി കെ വി വേണുഗോപാൽ,എ എസ് പി കിരൺ പി ബി, എ സി പി ജോഷി ജോസ് ,എ വി ജോൺ , ഭാരവാഹികളായ പി രമേശൻ , രാജേഷ് പി വി ,ഷൈജു മാച്ചാത്തി , പ്രജിഷ് ടി,ഒ വി ജനാർദ്ദനൻ ,രാജി എം,ബിനുമോഹൻ പി എ , അനീഷ് കെ പി , പ്രിയേഷ് കെ , രാധാകൃഷ്ണൻ കെ , അനിരുദ്ധ് എം വി , സുധീർ ഖാൻ എ, സിനീഷ് വി , രാജേഷ് കെ പി , വിപിൻ ഇ, സുകേഷ് കെ സി , അഖിൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.