ശ്രീനാരായണഗുരുവിൻ്റെ പഞ്ചലോഹ വിഗ്രഹം തളിപറമ്പിൽ പ്രതിഷ്ഠിക്കും

09:52 AM Apr 29, 2025 | AVANI MV

 തളിപ്പറമ്പ്: തൃച്ചംബരം ശ്രീ നാരായണ കലാക്ഷേത്രത്തിന്റെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണഗുരു ദേവന്റെ പഞ്ചലോഹ വിഗ്രഹം തൃച്ചംബരം ശ്രീനാരായണഗുരു മന്ദിരത്തിൽ  പ്രതിഷ്ഠിക്കുന്നു.ചാലക്കുടി ബ്രഹ്മ ശില്പാലയത്തിലെ പൂജാദി കർമ്മങ്ങൾക്ക് ശേഷം ശില്പി ബെന്നി ശാന്തിയിൽ നിന്നും തളിപ്പറമ്പ് ശ്രീ നാരായണ കലാക്ഷേത്രം ഭാരവാഹികളായ കെ.വി. വിലാസൻ,പി. രാമകൃഷ്ണൻ, രാജേഷ് പുത്തലത്ത് എന്നിവർ പഞ്ചലോഹ വിഗ്രഹം ഏറ്റുവാങ്ങി കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്ര സന്നിധിയിൽ എത്തിച്ചു.

ഏപ്രിൽ 30ന് ബുധനാഴ്ച വൈകുന്നേരം മൂന്ന്മണിക്ക് തളാപ്പ് ശ്രീ സുന്ദരേശ്വര  ക്ഷേത്രത്തിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി വിഗ്രഹ ഘോഷയാത്ര വഴിനീളെയുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി തളിപ്പറമ്പ് നഗരപ്രദക്ഷിണം നടത്തി ആറുമണിയോടുകൂടി 
 തൃച്ചംബരം ശ്രീ നാരായണ ഗുരു മന്ദിരത്തിൽ എത്തിച്ചേരും.ഈ വിഗ്രഹം നിർമ്മിച്ച് സമർപ്പിക്കുന്ന മൊട്ടമ്മൽ രാജൻ പൂജാദി കർമ്മങ്ങൾക്കായി പ്രതിഷ്ഠാചാര്യൻ ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ സത്യാനന്ദതീർത്ഥ സ്വാമികൾക്ക് കൈമാറും.

തുടർന്ന് സുന്ദരേശ്വര ക്ഷേത്രമേൽ ശാന്തി സുരേഷ് ശാന്തി യുടെ നേതൃത്വത്തിൽ പൂജാദി കർമ്മങ്ങൾ ചെയ്യുന്നതും മെയ് ഒന്നിന് പുലർച്ചെ
2. 22 നും 3.15 നും ഇടയിലുളള മുഹൂർത്തത്തിൽ തൃച്ചംബരം ശ്രീ നാരായണ ഗുരു മന്ദിരത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്യും. മെയ് ഒന്നിന് വൈകുന്നേരം മൂന്ന് മണിക്ക്  ഗുരു മന്ദിര പരിസരത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനം അഡ്വ.എ കെ.ബാലഗോപാലന്റെ അധ്യക്ഷതയിൽ  അരയാക്കണ്ടി  സന്തോഷ് ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ തളിപ്പറമ്പ് മുൻസിപ്പൽ ചെയർപേഴ്സൺ  മുർഷിദ കോങ്ങായി, വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ സത്യാനന്ദതീർത്ഥ സ്വാമികൾ,ബ്രഹ്മശ്രീ പ്രേമാനന്ദ സ്വാമികൾ, പത്മശ്രീ നാരായണ പെരുവണ്ണാൻ,മൊട്ടമ്മൽ രാജൻ 
കെ പ്രഭാകരൻ ഡോ.ഹരിപ്രസാദ്, ചെറു വീട്ടിൽ വാസന്തി, കെ കെ ധനേന്ദ്രൻ, പി ആർ  ഭരതൻ, സി വി ഗിരീശൻ,കെ പി ബാലകൃഷ്ണൻ, പി പി ജയകുമാർ  നിഷ.കെ,കെ എസ് റിയാസ്, പി.രാമദാസ്,ടി.പി. ഖാലിദ് തുടങ്ങിയവർ പങ്കെടുക്കും.