+

കണ്ണൂരിൽ ലോട്ടറി ടിക്കറ്റ് വില വർദ്ധനവിൽ പ്രതിഷേധിച്ച് മാർച്ചും ധർണയും നടത്തി

കണ്ണൂരിൽ ലോട്ടറി ടിക്കറ്റ് വില വർദ്ധനവിൽ പ്രതിഷേധിച്ച് മാർച്ചും ധർണയും നടത്തി. വർദ്ധിപ്പിച്ച ലോട്ടറി ടിക്കറ്റിൻ്റെ വില അൻപതു രൂപയെന്നത് പിൻവലിക്കുക, മൊത്തം സമ്മാനതുകയിൽ നിന്നും കോടികൾ കുറച്ചത് പുന:സ്ഥാപിക്കുക. 

കണ്ണൂർ : കണ്ണൂരിൽ ലോട്ടറി ടിക്കറ്റ് വില വർദ്ധനവിൽ പ്രതിഷേധിച്ച് മാർച്ചും ധർണയും നടത്തി. വർദ്ധിപ്പിച്ച ലോട്ടറി ടിക്കറ്റിൻ്റെ വില അൻപതു രൂപയെന്നത് പിൻവലിക്കുക, മൊത്തം സമ്മാനതുകയിൽ നിന്നും കോടികൾ കുറച്ചത് പുന:സ്ഥാപിക്കുക. 

ക്ഷേമനിധി ബോർഡിലെ കോടികളുടെ ക്രമക്കേട് അന്വേഷിക്കുക, ലോട്ടറി കുത്തകവൽക്കരണം അവസാനിപ്പിക്കുക, ക്ഷേമനിധി മെമ്പർമാർക്ക് കിട്ടാനുള്ള ആനുകുല്യങ്ങൾ എത്രയും പെട്ടെന്ന് വിതരണം ചെയ്യുകയെന്നീ ആവശ്യങ്ങളുയർത്തി കേരള ലോട്ടറി ഏജൻ്റ് ആൻസ് സെല്ലേഴ്സ് അസോ. (ഐ.എൻ.ടി. യു സി ) കണ്ണൂർ ജില്ലാ ക്ഷേമനിധി ഓഫിസിലേക്ക് മാർട്ടും ധർണയും നടത്തി. സംസ്ഥാന പ്രസിഡൻ്റ് തോമസ് കല്യാടൻ ധർണ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസി.ജോസ് ജോർജ് പ്ളാത്തോട്ടം അദ്ധ്യക്ഷനായി.

facebook twitter