കണ്ണൂർ ചെമ്പേരിയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

10:11 AM Apr 30, 2025 | Neha Nair

ശ്രീകണ്ഠാപുരം : കണ്ണൂർ ജില്ലയുടെ മലയോര മേഖലയായ ചെമ്പേരിയിൽയുവാവിൻ്റെ മൃതദേഹം ജീർണ്ണിച്ചനിലയിൽ വീടിനകത്ത് കണ്ടെത്തി. ചെമ്പേരി മണ്ണംകുണ്ട് മറ്റത്തിനാനിക്കൽ അലക്സ് അഗസ്റ്റ്യനെയാണ് (45) മരിച്ച നിലയിൽ കണ്ടെത്തിയത്. 

മൃതദേഹത്തിൻ്റെ സമീപത്തു നിന്നും വിഷദ്രാവകത്തിൻ്റെ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കുടിയാൻമല പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കുടിയാൻമല പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.