കണ്ണൂർ: ടയർവർക്കേഴ്സ് അസോ. കേരള സംസ്ഥാന കൺവെൻഷൻ ഏപ്രിൽ 30, മെയ്,ഒന്ന്, രണ്ട് തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30 ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രതിനിധി സമ്മേളനം നടക്കും. മെയ് ഒന്നിന് പ്രതിനിധി സമ്മേളനം രാവിലെ 10.30 ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ,മുൻമന്ത്രി തോമസ് ഐസക്ക് ,കെ. സുധാകരൻ എം.പി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് അഞ്ചു മണിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ' സമ്മാന കൂപ്പൺ നറുക്കെടുപ്പ് സമ്മാനദാനം എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി.സി ബിജു, ഭാരവാഹികളായമുണ്ടൂർ രാധകൃഷ്ണൻ, പ്രകാശൻമഠത്തിൽ 'രാജീവൻ ചാല എന്നിവർ പങ്കെടുത്തു.