+

മലബാർ കാൻസർ സെൻ്ററിന് വ്യാജ ബോംബ് ഭീഷണി

കോടിയേരി മലബാർ കാൻസർ സെന്ററിൽ ബോംബ് ഭീഷണി. ഇന്നലെയാണ് കാൻസർ സെന്ററിൽ ബോംബ് വച്ചതായാ ഇ-മെയിൽ സന്ദേശം എത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

തലശേരി: കോടിയേരി മലബാർ കാൻസർ സെന്ററിൽ ബോംബ് ഭീഷണി. ഇന്നലെയാണ് കാൻസർ സെന്ററിൽ ബോംബ് വച്ചതായാ ഇ-മെയിൽ സന്ദേശം എത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

തുടർന്ന് സ്ഥലത്തെത്തിയ ന്യൂമാഹി പോലീസ്, ഡോഗ് സ്ക്വാഡിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ  പരിശോധന നടത്തി. പരിശോധനയിൽ യാതൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.

facebook twitter