+

കണ്ണൂരിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് ; ജില്ലാ തല ഉദ്ഘാടനം മെയ് 2 ന്

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗനിയന്ത്രണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 2 ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററനറികേന്ദ്രത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത്പ്രസിഡണ്ട് അഡ്വ: കെ കെ രത്നകുമാരിനിർവഹിക്കുമെന്ന് ഭാരവാഹികൾവാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗനിയന്ത്രണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 2 ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററനറികേന്ദ്രത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത്പ്രസിഡണ്ട് അഡ്വ: കെ കെ രത്നകുമാരിനിർവഹിക്കുമെന്ന് ഭാരവാഹികൾവാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 മെയ് 2 മുതൽ 23 വരെ 18 പ്രവൃത്തി ദിവസങ്ങളിൽ വാക്സിനേറ്റർമാർ വീടുകളിലെത്തി കന്നുകാലികൾക്ക് സൗജമായി പ്രതിരോധ കുത്തിവെപ്പ് നൽകും. നാല് മാസത്തിന് മുകളിലുള്ള കന്നുകാലികൾക്കാണ് കുളമ്പ് രോഗ പ്രതിരോധ കുത്തിവെച്ച് നൽകുന്നത്. ജില്ലയിലുള്ള 94052 കന്നുകാലികൾക്ക് പ്രതിരോധ കുത്തിവെപ്പിന്നായി 113 സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്നും കുത്തിവെപ്പ് തികച്ചും സൗജന്യമാണെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ: അജിത ഒ എം പറഞ്ഞു. 

സംസ്ഥാനത്തെ കന്നുകാലികൾക്ക് സർക്കാറിൽ നിന്നും വിവിധങ്ങളായ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ കുത്തിവെപ്പ് നിർബ്ബന്ധമാണെന്നും,പ്രതിരോധ കുത്തിവെപ്പ്എടുത്തതിനുശേഷം കന്നുകാലികൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ സർക്കാർ തക്കതായ നഷ്ടപരിഹാരം നൽകുമെന്നും പരിപാടിയുമായി സഹകരിക്കാത്ത കർഷകരെക്കുറിച്ച് വകുപ്പ് ഡയരക്ടർക്ക് റിപ്പോർട്ട് ചെയ്യുമെന്നും ഡോക്ടർ പറഞ്ഞു. പ്രൊജക്ട് ഓഫീസർ ഡോ. ജയശ്രീ കെ എസ് , ജന്തുരോഗ നിയന്ത്രണ പദ്ധതിജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ: നിതിന കെ ബാബുരാജ്, ചീഫ് വെറ്റിനറി ഓഫീസർ ഡോ: പത്മരാജ് പി കെ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

facebook twitter