ആലക്കോട് നടുവിൽ സ്വദേശിയും ഭാര്യയും കുടുംബ വഴക്കിനിടെ കുവൈത്തിലെ ഫ്ളാറ്റിൽ കൊല്ലപ്പെട്ടു ​​​​​​​

08:30 PM May 01, 2025 | Kavya Ramachandran

കണ്ണൂർ: കുവൈത്തിലെ അബ്ബാസിയ സ്വാദ് റെസ്റ്ററിന്റിന് സമീപമുള്ള ഫ്‌ളാറ്റിൽ കണ്ണൂർ നടുവിൽ സ്വദേശിയും എർണാകുളം സ്വദേശിനിയായ ഭാര്യയും  കുടുംബവഴക്കിനിടെ കുത്തേറ്റു മരിച്ച നിലയിൽ. നഴ്സ് ദമ്പതികളാണ് അതിദാരുണമായി മരിച്ചത്. നടുവിൽ മണ്ടളം സ്വദേശിയായ കുഴിയാത്ത് സൂരജ്, ഭാര്യ എർണാകുളം സ്വദേശിനി ബിൻസി എന്നിവരാണ് മരിച്ചത്.

ഭർത്താവ് സൂരജ് ബർ ഹോസ്പിറ്റലിലും , ഭാര്യ ബിൻസി ഡിഫെൻസിലും ജോലിക്കാരനായിരുന്നു.ന്യൂസിലാൻഡിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനാൽ ഇവർമക്കളെ നാട്ടിലേക്കയച്ചിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 ഇരുവരും ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിൽ എത്തിയതായും രണ്ടുപേരും തമ്മിൽ വഴക്കുകൂടുന്ന ശബ്ദം കേട്ടതായും മരിച്ചു കിടക്കുമ്പോൾ രണ്ടുപേരുടെയും കയ്യിൽ കത്തി ഉണ്ടായിരുന്നതായും അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.