മയ്യിൽ : കുറ്റ്യാട്ടൂർ ടൗണിൽ കുറുനരിയുടെ അക്രമത്തിൽ വഴി യാത്രക്കാരന് പരുക്കേറ്റു. കുറ്റ്യാട്ടൂർ ടൗണിലെ എം പ്രമോദിനാണ്(48) കുറുനരിയുടെ കടിയേറ്റ് ആക്രമണത്തിൽ സാരമായി പരുക്കേറ്റത്.
ഞായറാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ആക്രമണത്തിൽ പ്രമോദിൻ്റെ കൈകൾക്കാണ് പരുക്കേറ്റത്. തുടർന്ന് മയ്യിൽ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ചികിത്സ നൽകിയതിനു ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.
Trending :