യുവാവിൻ്റെ മരണം ചികിത്സാ പിഴവെന്ന് പരാതി: കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുത്തു

10:30 AM May 05, 2025 | AVANI MV



കണ്ണൂർ : തളിപറമ്പ് മുയ്യം സ്വദേശിയായയുവാവിന്റെ മരണം ചികിത്സാപിഴവെന്ന് പരാതി, കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ ഡോക്ടറുടെ പേരില്‍ പൊലിസ് കേസെടുത്തു.ബന്ധുവായ പി.നിഷാന്തിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.മുയ്യം മുണ്ടപ്പാലത്തിന് സമീപത്തെ പുളുക്കൂല്‍ വീട്ടില്‍ മണികണ്ഠനാണ് (38) ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നോടെ ധനലക്ഷ്മി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.

മൂന്നാം തീയതി രാത്രി 8.30 നാണ് ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മണികണ്ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുരുഷോത്തമന്‍-ലത ദമ്പതികളുടെ മകനാണ്.ഭാര്യ: രസ്‌ന.മകള്‍: അനൈന.സഹോദരങ്ങള്‍: ഷര്‍മില്‍, വിനയ.
 

Trending :