+

ഭാരതം പാക്കിസ്ഥാനെ നേരിടുന്നത് ജലയുദ്ധത്തിലൂടെ: സി കെ പത്മനാഭൻ

ജലയുദ്ധത്തിലൂടെയാണ് ഭാരതംപാക്കിസ്ഥാനെ നേരിടുന്നതെന്ന് ബിജെപി ദേശീയ സമിതി അംഗം സി.കെ പത്മനാഭൻ പറഞ്ഞു. അനധികൃതമായി കേരളത്തിൽ താമസിക്കുന്ന പാക്കിസ്ഥാൻ പൗരൻമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ബിജെപി കണ്ണുർ സൗത്ത് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു

തലശ്ശേരി : ജലയുദ്ധത്തിലൂടെയാണ് ഭാരതംപാക്കിസ്ഥാനെ നേരിടുന്നതെന്ന് ബിജെപി ദേശീയ സമിതി അംഗം സി.കെ പത്മനാഭൻ പറഞ്ഞു. അനധികൃതമായി കേരളത്തിൽ താമസിക്കുന്ന പാക്കിസ്ഥാൻ പൗരൻമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ബിജെപി കണ്ണുർ സൗത്ത് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം '
 പുതിയ തന്ത്രത്തിലൂടെ പാക്കിസ്ഥാന്  മാരകമായ പ്രഹരം ഏൽപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ലോക രാഷ്ട്രങ്ങളും പാക്കിസ്ഥാനെ തള്ളിപ്പറയുന്നു. ഇത് ഇന്ത്യയുടെ അന്താരാഷ്ട്ര നയതന്ത്രത്തിൻ്റെ വിജയമാണ്. കേരളം ഭരിക്കുന്നവരും ഭരണകക്ഷിയുടെ ദേശീയ നേതാവും ഞങ്ങൾ രാജ്യദ്രോഹികളുടെ കൂടെയാണെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിന് വലിയ വില നല്കേണ്ടിവരുമെന്നും അദ്ദേഹ കൂട്ടിച്ചേർത്തു.

 ബി ജെ പി സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി അധ്യക്ഷത വഹിച്ചു സംസ്ഥാന സമിതി അംഗങ്ങളായ പി സത്യപ്രകാശൻ മാസ്റ്റർ, അഡ്വ : വി രക്നാകരൻ, വി വി ചന്ദ്രൻ, മുൻ ജില്ല പ്രസിഡണ്ട് എൻ ഹരിദാസ്, വി പി ഷാജി മാസ്റ്റർ, കെ ബി പ്രജീൽ, സി പി സംഗീത, കെ കാർത്തിക ,സുധ വാസു, കെ. അനിൽകുമാർ, എൻ, രതി,കെ.ജി സന്തോഷ്, റീന മനോഹരൻ, പ്രിത പ്രദീപ്, ദിവ്യചെള്ളത്ത്, കെ ലിജേഷ് എന്നിവർ പ്രസംഗിച്ചു.വി.പി സുരേന്ദ്രൻ മാസ്റ്റർ സ്വാഗതവും എം.പി. സുമേഷ് നന്ദിയും പറഞ്ഞു.

Trending :
facebook twitter