കണ്ണൂർ സർവ്വകലാശാലയിലേക്ക് പ്രതിഷേധ മാർച്ച്:പൊതുമുതൽ നശിപിച്ചതിന് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തില്ല

03:25 PM May 06, 2025 | AVANI MV


കണ്ണൂർ: കണ്ണൂരിൽ പൊതുമുതൽ നശിപ്പിച്ചതിന് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തില്ല. കണ്ണൂർ സർവ്വകലാശാലയിലെ എസ്.എഫ്.ഐ പ്രതിഷേധത്തിനിടെയാണ് അതിക്രമം നടന്നത്.

പ്രതിഷേധവുമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ പൊലിസുമായുള്ള ഉന്തും തള്ളിനുമിടെയിൽ വാതിലിൻ്റെ ഒരു ഭാഗം തകർത്തിരുന്നു. എന്നാൽ ഇതു പരിഗണിക്കാതെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് മാത്രമാണ് പൊലിസ് കേസെടുത്തത്.