+

സ്ഥലം ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂരിൽ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

സ്ഥലം ഉടമയില്‍ നിന്നും 15000 രൂപ  കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യല്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കൊല്ലം

കണ്ണൂർ/ ഇരിട്ടി: സ്ഥലം ഉടമയില്‍ നിന്നും 15000 രൂപ  കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യല്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലന്‍സ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

പായം വില്ലേജിലെ ഒരു സ്ഥലമുടമയില്‍ നിന്നും സ്‌കെച്ചും  പ്ലാനും തയ്യാറാക്കുന്നതിനായി വില്ലേജ് ഓഫീസര്‍ 15000 രൂപ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം സ്ഥലം ഉടമ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. ഇവര്‍ ആവശ്യപ്പെട്ട പ്രകാരം സ്ഥലം ഉടമ  ഇരിട്ടി പയഞ്ചേരി മുക്കില്‍ നിന്നും സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ക്ക് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടുകകള്‍ കൈമാറി. 

ഇതിനിടെ മഫ്ടിയിലെത്തിയ വിജിലന്‍സ് സംഘം വില്ലേജ് ഓഫീസരില്‍ നിന്നും നോട്ടുകള്‍ പിടികൂടുകയും  ടെസ്റ്റുകള്‍ക്കു  ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇന്‍സ്പെക്ടര്‍ സി. ഷാജു, എസ് ഐ മാരായ എന്‍.കെ. ഗിരീഷ്, എന്‍. വിജേഷ്, രാധാകൃഷ്ണന്‍, എ എസ് ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നു.

facebook twitter