+

എഴുത്തുകൂട്ടം വായന കൂട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു

ലൈബ്രറി കൗൺസിലും സമഗ്ര ശിക്ഷ കേരളയും അവധിക്കാലത്ത് കുട്ടികൾക്ക് വേണ്ടി നടത്തുന്ന പദ്ധതിയായ എഴുത്തുകൂട്ടം വായന കൂട്ടം പദ്ധതിയുടെ കണ്ണൂർ മുനിസിപ്പൽ സോണൽ തലം മരക്കാർകണ്ടി യുവജന വായനശാലയിൽ റിട്ട. സംസ്ഥാന റിസോഴ്സ് ടീച്ചർ ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. കുറുവ യുപി സ്കൂൾ ഹെഡ് മാസ്റ്റർ ടി.കെ.പ്രദീപൻ അധ്യക്ഷനായി. 

കണ്ണൂർ സിറ്റി: ലൈബ്രറി കൗൺസിലും സമഗ്ര ശിക്ഷ കേരളയും അവധിക്കാലത്ത് കുട്ടികൾക്ക് വേണ്ടി നടത്തുന്ന പദ്ധതിയായ എഴുത്തുകൂട്ടം വായന കൂട്ടം പദ്ധതിയുടെ കണ്ണൂർ മുനിസിപ്പൽ സോണൽ തലം മരക്കാർകണ്ടി യുവജന വായനശാലയിൽ റിട്ട. സംസ്ഥാന റിസോഴ്സ് ടീച്ചർ ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. കുറുവ യുപി സ്കൂൾ ഹെഡ് മാസ്റ്റർ ടി.കെ.പ്രദീപൻ അധ്യക്ഷനായി. 

ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ ഇ.കെ. സിറാജ്, എം.കെ. അഖില, സജേഷ് മന്ന്യത്ത് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി.

Trending :
facebook twitter