+

സംഗീത നൃത്തമണ്ഡലത്തിൽ നിരവധി പ്രതിഭകളെ വാർത്തെടുത്ത ചിലങ്കാ കലാക്ഷേത്രം; 35 -ാംവാർഷികാഘോഷം വെള്ളിയാഴ്ച

സംസ്ഥാനത്ത് കണ്ണൂർ ജില്ലയിൽ സംഗീത നൃത്തമണ്ഡലത്തിൽ നിരവധി പ്രതിഭകളെ വാർത്തെടുത്തു കൊണ്ട് ചിലങ്ക കലാക്ഷേത്രം മൂപ്പത്തിയഞ്ച് വർഷം പൂർത്തിയാക്കുകയാണ്.എം.ആർ.പവിത്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ 1990 ൽ തൃച്ചംബരത്ത് പ്രവർത്തനമാരംഭിച്ച ചിലങ്ക കലാക്ഷേത്രം സ്‌തുത്യർഹമായ പ്രവർത്തനമാണ് കലാ മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

കണ്ണൂർ :  സംസ്ഥാനത്ത് കണ്ണൂർ ജില്ലയിൽ സംഗീത നൃത്തമണ്ഡലത്തിൽ നിരവധി പ്രതിഭകളെ വാർത്തെടുത്തു കൊണ്ട് ചിലങ്ക കലാക്ഷേത്രം മൂപ്പത്തിയഞ്ച് വർഷം പൂർത്തിയാക്കുകയാണ്.എം.ആർ.പവിത്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ 1990 ൽ തൃച്ചംബരത്ത് പ്രവർത്തനമാരംഭിച്ച ചിലങ്ക കലാക്ഷേത്രം സ്‌തുത്യർഹമായ പ്രവർത്തനമാണ് കലാ മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. നൃത്തസംഗീത മേഖലയിൽ നിരവധി പ്രതിഭകൾ ഇതിനകം ചിലങ്കയിൽ നിന്നും പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ സ്‌കൂൾ യുവജനോത്സവവേദികളിൽ കലാതിലക പട്ടം ചൂടിയവരും യൂണിവേർസിറ്റി തലത്തിൽ പ്രതിഭാളായവരും തുടങ്ങി  നിരവധി പേർ ചിലങ്കക്ക് അവകാശപ്പെടാൻ ഉണ്ട് .

മോനിനിയാട്ടം, ഭരതന ഭരതനാട്യം, കുച്ചുപ്പുഡി, കേരളനടനം തുടങ്ങിയ നൃത്തയിനങ്ങളും വായ്പ്പാട്ട് (കർണ്ണാട്ടിക്), വയലിൻ, പുല്ലാങ്കുഴൽ, ഓർഗൺ, എന്നിവയും പഠന വിഷയ മാണ്. ശ്രീമതി കലാമണ്ഡലം വിമലാ ദേവിയുടെ മുഖ്യശിക്ഷണത്തിൽ പ്രഗത്ഭരായ അദ്ധ്യപകർ-ശിവൻ കീഴാറ്റൂർ, രജീഷ് പാണപ്പുഴ, നിഷാന്ത് പി.വി.സതീഷ് ഏഴോം തുടങ്ങിയ വർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.  രാജു ആലക്കോടിൻറെ നേതൃത്വത്തിൽ ചിത്രകലാ പഠനവും നടന്നു വരുന്നു.

ചിലങ്കയുടെ മുപ്പത്തിയഞ്ചാം വാർഷികാഘോഷം 2025 മെയ് 9 ന് തളിപ്പറമ്പ ഹാപ്പിനസ്സ് സ്ക്വയറിൽ വൈകുന്നേരം 5.00 മണിക്ക് തളിപ്പറമ്പ് നിയോജക മണ്ഡലം MLA എം.വി.ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്യും.ഷിജിത്ത് സിനിമാനടൻ) MLA മുഖ്യാഥിധിയാകും. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് മുക്കം സലിം (മുദംഗം) യുവഗായിക റാനിയ റഫീഖ്, ശങ്കരചാര്യ സർവ്വകലാ ശാലയിൽ നിന്നും MA ഭരതനാട്യം ഒന്നാം റാങ്ക് നേടിയ ജസ്‌ന മനോജ്‌ എന്നിവരെ മൊട്ടമ്മൽ രാജൻ ആദരിക്കും.

ആശംസകൾ അർപ്പിച്ചു കൊണ്ട് കല്ലിങ്കിൽ പത്മനാഭൻ, (വൈസ് ചെയർമാൻ നഗരസഭ) ദുന്ദു രൺജിവ് രാധ (സിനി ആർട്ട് ഡയറക്ട‌ർ) ലത്തീഫ് മുനിസിപ്പൽ കൗൺസിലർ) സുരേഷ് (മുനിസിപ്പൽ കൗൺസിലർ) എന്നിവർ എം സംസാരിക്കും.  ഇ.ടി. രാജീവൻ അദ്ധ്യക്ഷം വഹിക്കും.പ്രദീപ് മാങ്ങാട് സ്വാഗതവും സുരേഷ് പട്ടു വം നന്ദിയും പറയും.

9-ാം തീയ്യതി രാവിലെ 9.30 മണിക്ക് ഹാപ്പിനസ് സ്ക്വയറിൽ നടക്കുന്ന ചിത്രകലാ ക്യാമ്പ് പ്രശസ്ത ആർട്ടി കട്ടിക്ക് എഴുത്തുകാരനും കോളമിസ്റ്റുമായ .സി. വി. ചന്ദ്രൻ ഉത്ഘാടനം ചെയ്യും. ചിത്രകാരൻ പ്രേം കെ നാരായണൻ അദ്ധ്യക്ഷം വഹിക്കും.  സന്തോഷ് കീഴാറ്റൂർ മുഖ്യാഥിതിയാകും ഡോക്‌ടർ രഞ്ജീവ് പുന്നക്കര ആശംസാപ്രസംഗം നടത്തും.കലാമണ്ഡലം വിമലാദേവി സ്വാഗതവും, ഇ.കെ. രാജു ആലക്കോട് നന്ദിയും പറയും.

വാർഷികാഘോഷത്തിൻറെ പ്രചരണാർത്ഥം മെയ് 8 ന് വൈകുന്നേരം 4.00 മണിക്ക് വിളംബര ഘോഷയാത്ര നടക്കും. ചിലങ്ക കലാക്ഷേത്രത്തിൽ നിന്നാരംഭിച്ച് തളിപ്പറമ്പ പ്ലാസാ ജംഗ്ഷൻ-മുത്തേടത്ത് HS വഴി ചിലങ്കയിൽ സമാപിക്കും. വിളംബ ഷയാത്രയിൽ ചിലങ്കയിലെ നൃത്ത സംഗീത വിദ്യാർഥിക്കൾ, അദ്ധ്യാപകർ, രക്ഷി താക്കൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും. കലാമണ്ഡലം വിമലാ ദേവി, ശിവൻ കീഴാറ്റൂർ, സംഗീത അഭയ്, രേഷ്‌മ ധ്വനി,സുരേഷ് പട്ടുവം പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Trending :
facebook twitter