എടക്കാട്: പാച്ചാക്കര ഷെയ്ക്ക് മൂക്കിൽ വീട്ടിന് സമീപം നിർത്തിയിട്ട കാറുകൾ സാമൂഹിക വിരുദ്ധർ കുത്തിവരഞ്ഞിട്ട് വൃത്തികേടാക്കി. ടി.കെ ഖലീലിൻ്റെ കെ.എൽ 58 എകെ 7537 ടാറ്റ ടിയാഗോ കാറും ആകാശിൻ്റെ പുതിയ താൽക്കാലിക രജിസ്ടേഷൻ മാത്രം കിട്ടിയ ബലെനോ കാറുമാണ് സാമൂഹിക വിരുദ്ധർ കല്ല് കൊണ്ട് ഗ്ലാസിലും ബോഡി ക്കും കുത്തി വരഞ്ഞ് വൃത്തി കേടാക്കിയത്.
മുൻവശത്തെയും ഇരു സൈഡിലെയും ഗ്ലാസുകളിലാണ് കുത്തി വരഞ്ഞത്. ബോണറ്റിലും സൈഡ് ബോഡിയിലും കുത്തി വരഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെ നിർത്തിയിട്ടതായിരുന്നു. എടക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നേരത്തെ ഇവിടെ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ സീറ്റും മറ്റും കുത്തിക്കീറി നശിപ്പിച്ചിരുന്നു.
Trending :