തളിപ്പറമ്പ് : തളിപ്പറമ്പിൽ യു ഡി എഫ് മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിന് തുടക്കമായി. പലവിധ രോഗങ്ങൾ വർദ്ധിക്കുന്ന കാലത്ത് പരിസര ശുചികരണത്തിൽ ജനകീയ ഇടപെടൽ അനിവാര്യമാണെന്ന് കെ പി സി സി അംഗം വി പി അബ്ദുൽ റഷീദ്. പരിസര ശുചിത്വം കരുതലാവാം, മാതൃകയാവാം എന്ന സന്ദേശവുമായി യു ഡി എഫ് നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മണ്ഡലം ചെയർമാൻ പി മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷനായി. നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ മഹ്മൂദ് അള്ളാംകുളം, പി കെ സുബെെർ, പി കെ സരസ്വതി,രജനി രമാനന്ദ്,മണ്ഡലം കൺവീനർ ടി ജനാർദ്ധനൻ, എൻ കുഞ്ഞിക്കണ്ണൻ, കെ രാജൻ,സി പി വി അബ്ദുള്ള,കെ വി മുഹമ്മദ് കുഞ്ഞി,കെ മുഹമ്മദ് ബഷീർ, ടി ആർ മോഹൻദാസ്, ഹനീഫ ഏഴാംമൈൽ, കെ വി അബൂബക്കർ ഹാജി,കൊടിയിൽ സലീം,അഷ്റഫ് ബപ്പു, എൻ എ സിദ്ധീഖ് പങ്കെടുത്തു. 10 മുതൽ 16 - വരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി മണ്ഡലത്തിലെ വാർഡ് തലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും