തളിപ്പറമ്പ്: വിവാഹമോചനത്തിന് കേസ് കൊടുത്തതിൻ്റെ വൈരാഗ്യത്തിൽ ഭീഷണിയെ തുടർന്ന് കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ യുവാവിനെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്തു.പന്നിയൂര്‍ കാലിക്കടവിലെ പ്രശാന്തിന്റെ പേരിലാണ് കേസെടുത്തത്.
പ്രതിയുടെ നിരന്തരമായ ശാരീരിക-മാനസിക പീഡനം കാരണം ഭാര്യ കാലിക്കടവിലെ പുളുക്കൂല്‍ വീട്ടില്‍ എം.പി.ജിഷ അവരുടെ ഉടമസ്ഥതയിലുള്ള കുറുമാത്തൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ 63 എ നമ്പറിലുള്ള വീട്ടില്‍ ഭര്‍ത്താവ് പ്രവേശിക്കുന്നതിനെതിരെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നിന്ന് ഉത്തരവ് നേടിയിരുന്നു.എന്നാല്‍ ഇത് ലംഘിച്ച് കഴിഞ്ഞ ഒൻപതിന് രാത്രി വീട്ടിലെത്തിയ പ്രശാന്ത് ജനല്‍ഗ്ലാസുകള്‍ അടിച്ചുതകര്‍ത്ത് നാശനഷ്ടം വരുത്തിയെന്നാണ് പരാതി.