വയനാട് ഉരുൾ ദുരന്തത്തിൽ വീടും നെറ്റ് വർക്കും നഷ്ടപ്പെട്ടവർക്ക് ധനസഹായം വിതരണം ചെയ്തു

01:25 PM May 11, 2025 | AVANI MV

കൽപ്പറ്റ: ദുരന്തങ്ങളിൽ ഇരകളായവരെ ചേർത്തുപിടിച്ച്  കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷനും കേരള വിഷനും . ചൂരൽമല ഉരുൾ ദുരന്തത്തിൽ കേബിൾ ടി.വി.സംരംഭം നഷ്ടമായ കേബിൾ ഓപ്പറേറ്റർ മൻസൂറിന്റെ  കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെയും   വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ കേരള വിഷൻ ജീവനക്കാരൻ ധനേഷിൻ്റെ കുടുംബത്തിനുളള  ധന സഹായവും  വിതരണം ചെയ്തു. 

കൽപ്പറ്റയിൽ നടന്ന പരിപാടി സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്തു.  എത്ര സഹായം നൽകിയാലും നികത്താനാകാത്തതാണ് ദുരന്തങ്ങളിൽ ഇരകളാവുന്നവരുടെ വേദനകളെന്നും എന്നാൽ ചെറിയ സഹായങ്ങൾ പോലും അവരെ തുടർന്ന് ജീവിക്കാൻ പ്രേരിപ്പിക്കുമെന്നും    പ്രവീൺ മോഹൻ പറഞ്ഞു. 

ധനേഷ് കുടുംബ സഹായ നിധി ധനസഹായം സി ഒ.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി. സുരേഷ് വിതരണം ചെയ്തു. . കേരളത്തിലെ മുഴുവൻ  ജനങ്ങളെയും ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ഏക സംഘടനയാണ് സി. ഒ. എ. എന്ന്  കേരള വിഷൻ ന്യൂസ് ചെയർമാൻ പി.എസ്.സിബി പറഞ്ഞു.ചടങ്ങിൽ കേരള വിഷൻ ചെയർമാൻ കെ. ഗോവിന്ദൻ അധ്യക്ഷനായി.  , സി.ഒ. എ ജില്ലാ പ്രസിഡണ്ട് ബിജു ജോസ്, സി.ഒ. എ ജില്ലാ സെക്രട്ടറി പി. അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.
 

Trending :