ഖത്തറിൽ കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതത്താൽ മരണമടഞ്ഞു

11:20 AM May 12, 2025 | Neha Nair

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സ്വദേശിയായ മധ്യവയസ്ക്കൻ ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി.
കാഞ്ഞങ്ങാട് മുറിയനാവ് സ്വദേശി കക്കൂത്തിൽ അനിലാ(47)ണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖത്തർസ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ : ബിന്ദു.