രാജ്യസ്വാതന്ത്ര്യം സംരക്ഷിക്കുക വലിയ ഉത്തരവാദിത്വം: പി.വി മനീഷ്

01:45 PM May 14, 2025 | AVANI MV

കണ്ണൂർ: രാജ്യത്തിൻ്റെ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്നത് വലിയ ഉത്തരവാദിത്വമാണെന്ന് ശൗര്യ ചക്ര പി. വി മനീഷ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കാർഗിലിന് സമാനമായ യുദ്ധമല്ല പഹൽഗാമിൽ നടന്നത്. ഇന്ത്യൻ സൈന്യം അതിൻ്റെ ഏറ്റവും വലിയ ചരിത്രനേട്ടമാണ് കുറിച്ചിരിക്കുന്നത്.
പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് പോലും താമസസ്ഥലത്തു നിന്നും മാറേണ്ടി വന്നു. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം വളരെ കൃത്യമായ ആക്രമണമാണ് ഇന്ത്യൻ സൈന്യം നടത്തിയത്. പാക്കിസ്ഥാനിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കാൻ രാജ്യത്തിന് കഴിഞ്ഞു. 

ഓപ്പറേഷൻ സിന്ദൂറിലുടെ ഇന്ത്യൻ സൈന്യം രാജ്യത്തിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം കൈവരിച്ച നേട്ടങ്ങൾക്ക് പിൻതുണയുമായി രാജ്യത്തെ മുഴുവൻ ദേശസ്നേഹികളും അണിനിരക്കുകയാണെന്ന് മനീഷ് പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മുഴുവൻ സൈനികരെയും സ്മരിക്കുക വഴി മുൻ സൈനികരും ഐക്യദാർഡ്യം പ്രഖ്യാപിക്കുകയാണ്. ഇതിനായി സൈന്യത്തിൻ്റെയും ഇന്ത്യൻ പ്രധാനമന്ത്രി നേതൃത്വം നൽകിയ രാഷ്ട്രീയ നേതൃത്വത്തിനും പിന്നിൽ ദേശസ്നേഹികൾ അണിനിരക്കുകയാണെന്ന് മനീഷ് പറഞ്ഞു.

Trending :