മൊകേരിയിൽ പത്ര ഏജൻ്റിൻ്റെ സ്കൂട്ടർ കത്തി നശിച്ചു

02:50 PM May 14, 2025 | AVANI MV

പാനൂർ :പാനൂരിനടുത്ത് മൊകേരിയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു.പാനൂർ ടൗണിലെ പത്ര ഏജൻറ് മൂസയുടെ കെ.എൻ-58 എ എച്ച് 4983 കൈനറ്റിക്ക് ഗ്രീൻ സ്കൂട്ടറാണ് കത്തിനശിച്ചത്.

ഇന്ന് രാവിലെ ഒൻപതുമണിയോടെ മൊകേരി പുതുമ മുക്കിന് സമീപം വെച്ച് പത്ര വിതരണം നടത്തുകയായിരുന്ന പാനൂർ ടൗണിലെ പത്ര ഏജൻ്റ് ചെണ്ടയാട് സ്വദേശി മൂസയുടെ  വണ്ടിയാണ് കത്തിനശിച്ചത്.പുക വന്ന ഉടനെ പെട്ടെന്ന് വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വണ്ടി ടയർ ഉൾപ്പെടെ പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

Trending :