കണ്ണൂർ: അഭ്യസ്തവിദ്യരായ യുവതീ- യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിന് അവസരമൊരുക്കുക, വാണിജ്യ വ്യവസായ മേഖലയിലെ തൊഴിൽ ദാതാക്കൾക്ക് അവർക്കനുയോജ്യമായ കഴിവും നൈപണ്യവുള്ള തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമെഴ്സും കണ്ണൂർ സർവ്വകലാശാലയും കേരള ഡവലപ്പ്മെൻ്റ് ഇന്നവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലും സംയുക്തമായി മെയ് 17 ന് ചേംബർ ഹാളിൽ തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് ചേംബർ പ്രസിഡൻ്റ് ടി.കെ രമേഷ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഒൻപതി ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. കെ സാജു തൊഴിൽ മേള ഉദ്ഘാടനം ചെയ്യും.
ഏകദേശം നൂറിൽ അധികം തൊഴിൽ ദാതാക്കളും 1000 ത്തിൽ കൂടുതൽ തൊഴിൽ അന്വേഷകരും മേളയിൽ പങ്കെടുക്കാൻ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചേംബർ സ്കിൽ ഡവലപ്പ്മെൻ്റ് കമ്മിറ്റി ചെയർമാനും ഓണററി സെക്രട്ടറിയുമാം സി. അനിൽകുമാർ, വൈസ് പ്രസി. സച്ചിൻ സൂര്യകാന്ത മഖേച്ഛ എന്നിവർ സംസാരിക്കും. തൊഴിൽ മേളയിൽ പങ്കെടുത്ത് തൊഴിൽ നേടാൻ കഴിയാതെ പോകുന്ന ഉദ്യോഗാർത്ഥികൾക്ക് ചേംബർ ഓഫ് കൊമെഴ്സ് സ്കിൽ ഡവലപ്പ്മെൻ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യമായി ആവശ്യമായ പരിശീലനം നൽകി തൊഴിൽ കമ്പോളത്തിൽ അവരെ സ്വീകാര്യതയുള്ളവരും നൈപണ്യമുള്ളവരാക്കി മാറ്റുകയെന്നതാണ് ചേംബർ ലക്ഷ്യമിടുന്നതെന്നും തൊഴിൽ അന്വേഷകർക്ക് സ്പോർട്ട് രജിസ്ട്രേഷനും സൗകര്യവും ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ ഡോ. ജോബി കെ. ജോസ്, ചേംബർ ഓണററി സെക്രട്ടറി സി. അനിൽകുമാർ, ഹനീഷ് വാണിയങ്കണ്ടി എന്നിവർ പങ്കെടുത്തു.