+

വെളളി, ശനി ദിവസങ്ങളിൽ കണ്ണൂർ വിമാനതാവളത്തിൽ നിന്ന് ഓരോ ഹജ്ജ് വിമാനങ്ങൾ മാത്രം

വെള്ളി, ശനി ദിവസങ്ങളിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഓരോ വിമാനങ്ങൾ മാത്രമാണ് ഹജജ് തീർഥാടകരുമായി യാത്ര പുറപ്പെടുന്നത്. വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് വിമാനം പുറപ്പെടുന്നത്.  82 പുരുഷന്മാരും 85 സ്ത്രകീകളും ഉൾപ്പെടെ 167 യാത്രക്കാരാണ് ഇതിലുള്ളത്.

കണ്ണൂർ : വെള്ളി, ശനി ദിവസങ്ങളിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഓരോ വിമാനങ്ങൾ മാത്രമാണ് ഹജജ് തീർഥാടകരുമായി യാത്ര പുറപ്പെടുന്നത്. വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് വിമാനം പുറപ്പെടുന്നത്.  82 പുരുഷന്മാരും 85 സ്ത്രകീകളും ഉൾപ്പെടെ 167 യാത്രക്കാരാണ് ഇതിലുള്ളത്.

വ്യാഴാഴ്ച പുലർച്ചെ 3.45നു പുറപ്പെട്ട വിമാനത്തിൽ 169ഉം രാത്രി 7.45നു പറന്നുയർന്ന വിമാനത്തിൽ 171 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.  രണ്ട് വിമാനങ്ങളിലുമായി 173 പുരുഷന്മാരും 167 സ്ത്രീകളുമാണ് പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ചത്.

facebook twitter