പിലാത്തറ: പിലാത്തറയില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് കൊടികള്‍ നശിപ്പിച്ചു.ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം നടന്നത്.മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാതമംഗലം റോഡരികില്‍ സ്ഥാപിച്ചകൊടിമരത്തിലെ കൊടികള്‍ വലിച്ചുപൊട്ടിക്കുകയായിരുന്നു.
കൊടികള്‍ നടപ്പാതയില്‍ ചുരുട്ടിയെറിഞ്ഞാണ് പ്രവര്‍ത്തകര്‍ തിരിച്ചുപോയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് പിലാത്തറയില്‍ പ്രതിഷേധപ്രകടനം നടത്തുമെന്ന് ചെറുതാഴം മണ്ഡലം പ്രസിഡന്റ് യു.രാമചന്ദ്രന് അറിയിച്ചു.സംഭവത്തില്‍ ഡി.സി.സി.ജനറല്‍ സെക്രട്ടെറി അഡ്വ.കെ.ബ്രിജേഷ്കുമാര്‍ പ്രതിഷേധിച്ചു.