+

വനിതാ ശാക്തീകരണത്തിന്റെ സന്ദേശമുയർത്തിയ കണ്ണൂർ ജില്ലാ കുടുംബശ്രീ അരങ്ങ് സർഗോത്സവത്തിന് സമാപനം ; വിജയകിരീടം ചൂടി കാങ്കോൽ സി ഡി എസ്

തളിപ്പറമ്പ് ന​ഗരത്തിൽ കലയുടെ വർണ്ണചിറകു വിരിച്ച കുടുംബശ്രീ കണ്ണൂർ ജില്ലാ അരങ്ങ് കലോത്സവത്തിന് സമാപനം. കുടുംബശ്രീ വനിതകളുടെയും ഓക്സിലറി അംഗങ്ങളുടെയും സർഗോത്സവമായ അരങ്ങിന്റെ ആറാം പതിപ്പിനാണ് തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ സമാപനമായത്.

കണ്ണൂർ : തളിപ്പറമ്പ് ന​ഗരത്തിൽ കലയുടെ വർണ്ണചിറകു വിരിച്ച കുടുംബശ്രീ കണ്ണൂർ ജില്ലാ അരങ്ങ് കലോത്സവത്തിന് സമാപനം. കുടുംബശ്രീ വനിതകളുടെയും ഓക്സിലറി അംഗങ്ങളുടെയും സർഗോത്സവമായ അരങ്ങിന്റെ ആറാം പതിപ്പിനാണ് തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ സമാപനമായത്.

രണ്ട് ദിവസങ്ങളിൽ ആയി നടന്ന സർഗോത്സവത്തിൽ ജില്ലയിലെ 81 സി ഡി എസുകളിൽ നിന്നുമായി 3000ൽ പരം കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളും  ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും ആണ് 49 വ്യത്യസ്ത ഇനങ്ങളിൽ  മത്സരിച്ചത്. 40 വയസ്സിൽ താഴെ ഉള്ളവർ ജൂനിയർ വിഭാഗത്തിലും 40 വയസിന് മുകളിൽ ഉള്ളവർ സീനിയർ വിഭാഗത്തിലും ആയാണ് മത്സരങ്ങൾ നടന്നത്.

Kannur District Arang Sargotsavam, which raised the bar for women's empowerment, concludes; Kankol CDS crowned winner

കലോത്സവത്തോട് അനുബന്ധിച്ച് കുടുംബശ്രീ സംരംഭകരും സ്‌കൂഫെ പ്രവർത്തകരും ഒരുക്കിയ  ഭക്ഷ്യ ഉത്പന്ന വിപണന മേളയും. ജൈവിക നഴ്സറി പച്ചക്കറി തൈകളും കുടുംബശ്രീ ജെ എൽ ജി കർഷക യൂണിറ്റുകളുടെ ജൈവ പച്ചക്കറി വിത്തുകളുടെ വിപണന മേളയും നടന്നു.

തളിപ്പറമ്പിന്റെ നഗര ഹൃദയം കീഴടക്കി ആവേശകരമായ കലാ മത്സരങ്ങൾ അരങ്ങു തകർത്തപ്പോൾ 89 പോയിന്റ്റുകൾ നേടി കാങ്കോൽ സി ഡി എസിലെ കലാ കാരികൾ വിജയ കിരീടം ചൂടി. 

Kannur District Arang Sargotsavam, which raised the bar for women's empowerment, concludes; Kankol CDS crowned winner

മട്ടന്നൂർ സി ഡി എസ് രണ്ണർ അപ്പും ഉളിക്കൽ സി ഡി എസ് മൂന്നും സ്ഥാനവും നേടി. സമാപന ദിവസം മിമിക്രി, മോണോ ആക്ട്, ഫാൻസി ഡ്രസ്സ്‌, തിരുവാതിര, ഒപ്പന, മാർഗം കളി, സംഘ നൃത്തം, ചവിട്ടു നാടകം, മൈയിം, നാടകം, സ്കിറ്റ് എന്നീ വിഭങ്ങളിൽ ആയി 1200 കുടുംബശ്രീ കലാകാരികൾ മാറ്റുരച്ചു.

Kannur District Arang Sargotsavam, which raised the bar for women's empowerment, concludes; Kankol CDS crowned winner

സമാപന സമ്മേളനം മ്യൂസിയം പുരാവസ്തു പുരാ രേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉത്ഘാടനം ചെയ്തു സംസാരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, തളിപ്പറമ്പ് സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ തുടങ്ങിയവർ  പങ്കെടുത്തു.

Kannur District Arang Sargotsavam, which raised the bar for women's empowerment, concludes; Kankol CDS crowned winner

കലോത്സവത്തിന് സമഗ്ര മാധ്യമ കവറേജിനുള്ള പുരസ്‌കാരങ്ങളിൽ പത്ര മാധ്യമ വിഭാഗത്തിൽ ഒന്നാം സ്ഥാനം മാതൃഭൂമി പത്രത്തിനും, ദൃശ്യ മാധ്യമ വിഭാഗത്തിൽ കണ്ണൂർ വിഷനും ഓൺലൈൻ മാധ്യമ വിഭാഗത്തിൽ കേരള ഓൺലൈൻ ന്യൂസും കരസ്തമാക്കി. ഫോട്ടോഗ്രഫി വിഭാഗത്തിൽ മാതൃഭൂമി ഒന്നും മനോരമ, ദേശാഭിമാനി രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി.

Kannur District Arang Sargotsavam, which raised the bar for women's empowerment, concludes; Kankol CDS crowned winner

facebook twitter