കണ്ണൂരിൽ ഗർഭിണിയായ ഭാര്യയുടെ മുൻപിൽ വെച്ച് കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ചു

11:45 AM May 18, 2025 | Neha Nair

കണ്ണൂർ : ഗർഭിണിയായ ഭാര്യയുടെ മുൻപിൽ വെച്ചു ഓട്ടോ ഡ്രൈവർകഴുത്തിൽ കയർ കുരുങ്ങി മരിച്ചു. തായത്തെരുവിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാ(30)ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറി കൊളുത്തിൽ കയർ കെട്ടവെ അബദ്ധത്തിൽ താഴേക്ക് വീണപ്പോൾ കഴുത്തിൽ കയർ കുടുങ്ങുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു.

ഭാര്യ ഫാത്തിമ സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചു വെങ്കിലും കഴിഞ്ഞില്ല. അയൽവാസികളെത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് സിയാദ്. സലാം - സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ ആസിയ, സിയ,ഖബറടക്കം കണ്ണൂർ സിറ്റി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി.