കണ്ണൂർ:പുതുതായി ലഭിച്ച ജോലിയില്‍ ചേരാനുള്ള യാത്രക്കിടെ കുഴഞ്ഞുവീണ കണ്ണൂര്‍ സ്വദേശിയായ യുവാവ് സൗദിയിലെ ദമാമിലെ ആശുപത്രിയില്‍ മരിച്ചു. കൂത്തുപറമ്പ് സ്വദേശി നൗഫല്‍ പുത്തന്‍ പുരയി(41) ലാണ് ദമാമിലെ ഹുഫുഫ് ആശുപത്രിയില്‍ മരിച്ചത്.
മയ്യിത്ത് നാട്ടില്‍ കൊണ്ടു പോകുന്നതിന് കെഎംസിസിയുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു പോക്കര് - നഫീസ. ദമ്പതികളുടെ മകനാണ് ഭാര്യ: റാനിയ. രണ്ടു മക്കളുണ്ട്.