കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെശുചീകരണ തൊഴിലാളികളെ ആദരിച്ചു

11:09 AM May 20, 2025 | AVANI MV

കണ്ണൂർ : ശുചിത്വ മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ശുചീകരണ തൊഴിലാളികളെ എം. വിജിന്‍ എംഎല്‍എ ആദരിച്ചു. മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വെയ്സ്റ്റ് ഓഡിറ്റ് റിപ്പോര്‍ട്ടും എംഎല്‍എ പ്രകാശനം ചെയ്തു.

 കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത്, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കടന്നപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുലജ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. കെ സുദീപ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷീബ ദാമോദര്‍, കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത്് സെക്രട്ടറി ഷിബു കരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.