വൈദ്യുതി ബോർഡിൽ ജീവനക്കാർക്ക് അർഹമായ ആനുകൂല്യം നൽകണം : മാർട്ടിൻ ജോർജ്ജ്

09:08 PM May 21, 2025 | Neha Nair

 കണ്ണൂർ : വൈദ്യുതി ബോർഡിൻ്റെ അടിസ്ഥാന മേഖലയിൽ ഒൻപതു വർഷമായി മുടങ്ങിക്കിടക്കുന്ന നിയമനങ്ങൾ പി.എസ്.സിവഴി എത്രയും പെട്ടെന്ന് നടത്തി അധിക ജോലിഭാരം കാരണം കഷ്ടപ്പെടുന്ന ജീവനക്കാരെ അർഹമായ ആനുകൂല്യങ്ങൾ നൽകാതെ വഞ്ചിക്കുന്ന ബോർഡ് നടപടികൾ തിരുത്തണമെന്ന്  ഡി.സി.സി പ്രസിഡന്റ്  അഡ്വ.മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. കണ്ണൂരിൽ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 സർവീസിൽ നിന്ന് റിട്ടയർ ചെയ്യുന്ന 14 ഓളം പേർക്ക് യാത്രയയപ്പും, ഉപഹാരസമർപ്പണവും ചടങ്ങിൽ നടന്നു. യൂണിയൻ ജില്ലാ പ്രസിഡണ്ട്  രാജീവൻ എളയാവൂർ ചടങ്ങിൽ  അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് മുൻ എംപി കെ പി ധനപാലൻ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് സിബിക്കുട്ടി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി ദിനേഷ് കുമാർ കെ, സ്വാഗതം പറഞ്ഞു. ഐ.എൻ.ടി.യു.സികണ്ണൂർ ജില്ലാ പ്രസിഡണ്ട്  ജോസ് ജോർജ് പ്ലാത്തോട്ടം, കെ അബ്ദുൽ ഗഫൂർ, പ്രസാദ് വി,ഖാജ. കെ, സന്ദീപ് കെ ആർ, പ്രമോദ് കുമാർ  പി. കെ, ഷാജി ടി.വി, ദിനേശ് ചന്ദ്രൻ,ഇ.വി പ്രഭാകരൻ  കെ.മോഹനൻ , യു .വിനദീർ എന്നിവർ സംസാരിച്ചു.