+

രാജൻ അഴീക്കോടൻ്റെ ' ശ്രേഷ്ഠം 'നോവൽ പ്രകാശനം ചെയ്തു

രാജൻ അഴീക്കോടൻ രചിച്ച് ബ്ലൂ ഇങ്ക് ബുക്സ്  പ്രസിദ്ധീകരിച്ച നോവൽ ' ശ്രേഷ്ഠം 'കണ്ണൂർ ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ വിനായക ഫൗണ്ടേഷൻ മുൻ ജനറൽ സെക്രട്ടറിയും വ്യവസായിയുമായ സി. ജയചന്ദ്രൻ  എഴുത്തുകാരി പി.സി. ലേഖയ്ക്ക് ആദ്യ പ്രതി നല്കി പ്രകാശനം ചെയ്തു.

രാജൻ അഴീക്കോടൻ രചിച്ച് ബ്ലൂ ഇങ്ക് ബുക്സ്  പ്രസിദ്ധീകരിച്ച നോവൽ ' ശ്രേഷ്ഠം 'കണ്ണൂർ ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ വിനായക ഫൗണ്ടേഷൻ മുൻ ജനറൽ സെക്രട്ടറിയും വ്യവസായിയുമായ സി. ജയചന്ദ്രൻ  എഴുത്തുകാരി പി.സി. ലേഖയ്ക്ക് ആദ്യ പ്രതി നല്കി പ്രകാശനം ചെയ്തു.കണ്ണൂർ കോർപ്പറേഷൻ മുൻമേയർ സുമ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു . വിധിയുടെ വിളയാട്ടത്താലെന്നപോലെ അപ്രതീക്ഷിതദുരന്തത്താൽ വിധ തറ്റിയ ശ്യാമപ്രസാദിൻ്റെ ജീവിതത്തിലേക്ക് ഒരു മാലാഖയായി താളംതെറ്റിയ റോജ എന്ന യുവതി വന്നെത്തുന്നു. തന്റെ പ്രാണപ്രിയന്റെ ഉയർത്തെഴുന്നേൽപ്പിനും സന്തോഷത്തിനും വേണ്ടി അവൾ നിതാന്തശ്രദ്ധയോടെ അയാളെയും വൃദ്ധനായ പിതാവിനെയും പരിചരിക്കുന്നു. 

അതീവ സുന്ദരിയായ റോജയെ സ്വന്തമാക്കാനും ശ്യാമപ്രസാദിൻ്റെ സ്വത്തുവകകൾ കൈക്കലാക്കാനും തക്കം പാർത്ത് കഴിയുന്ന ചില ദുർമോഹികളുടെ പ്രവൃത്തികൾ കഥാഗതിയിൽ ജിജ്ഞാസയും സംഘർഷവും നിറക്കുന്നു. ്യങ്ങളെ സധൈര്യം നേരിട്ട് പരിശുദ്ധസ്നേഹത്തിൻറേയും സാഹചര്യ ത്യാഗത്ത ത്തിൻ്റെയും ശ്രേഷ്ഠ മാതൃകയായി മാറുകയാണ് നായിക. ഹൃദയഹാരിയായ ഒരു പ്രണയകഥ ഒഴുക്കുള്ള ഭാഷയിൽ ആവിഷ്കരിക്കുകയാണ് നോവലിസ്റ്റ്.

ആദ്യ പുസ്തക രചനയിലൂടെ തന്നെ ഇരുത്തം വന്ന എഴുത്തുകാരന്റെ പട്ടികയിൽ ഇടം പിടിച്ച ആളാണ് രാജൻ അഴീക്കോടൻ ' സാങ്കേതികത്വമോ വ്യാകരണ വിജ്ഞാനമോ ആവശ്യമില്ലാതെ ഹൃദയം കൊണ്ടു വായിക്കേണ്ടുന്ന  കഥകളാണ് രാജൻ അഴികോഡൻ്റെ കഥകൾ... ആകാംക്ഷയുടെ ഔന്നിത്യങ്ങളും നിരാശ ങ്ങളുടെ കാണാകയങ്ങളും ഇല്ലാത്ത എന്നാൽ ഗാംഭീര്യം ഒട്ടും വിടാത്ത കഥകൾ. പ്രണയപയോധി , സന്തോഷവതി, അമല , വിഭൂതി, ഓമലാലൻസ്, തുടങ്ങിയവയാണ് രാജൻ അഴീക്കോടന്റെ മറ്റു പുസ്തകങ്ങൾ.നോവലിസ്റ്റ് സുജിത് ഭാസ്കർ പുസ്തക പരിചയം നടത്തി 
ശശീന്ദ്രൻ കെ സി ചാല, , മീര കൊയ്യോട് , സി.വി. എൻ തൻവീറ , കണ്ണൂർ ജവഹർ ലൈബ്രറി വർക്കിംഗ് ചെയർമാൻ എം. രത്നകുമാർ, സെക്രട്ടറി സുധീർ പയ്യനാടൻ എന്നിവർ പ്രസംഗിച്ചു. രാജൻ അഴീക്കോടൻ മറുപടി പ്രസംഗം നടത്തി .

facebook twitter