+

തളിപറമ്പ് കുപ്പം വാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ബി ജെ പി

തളിപ്പറമ്പിനടുത്ത് കുപ്പം ദേശീയപാതയോരത്തുണ്ടായ ദുർഘടമായ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.

കണ്ണൂർ: തളിപ്പറമ്പിനടുത്ത് കുപ്പം ദേശീയപാതയോരത്തുണ്ടായ ദുർഘടമായ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.

എൻഎച്ച്എ ഐ റസിഡന്റ് എൻജിനീയറുടെ  അഭിപ്രായം പരിശോധനയ്ക്ക് വിധേയമാക്കണം. നിർമ്മാണ കരാറുകാരുടെ പ്രവർത്തിയിലും  എന്തെങ്കിലും അപാകതയുണ്ടോ എന്നും പരിശോധിക്കണം. പ്രദേശവാസികൾ ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തരമായി പരിഹാരമുണ്ടാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.

facebook twitter