+

കണ്ണൂരിലെ ചിറക്കൽ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടരുത് ; ചരിത്രപൈതൃകമായി നിലനിർത്തണമെന്ന് ചിറക്കൽ കോവിലകം ജനകീയ കൂട്ടായ്മ

ശതാബ്ദി പിന്നിട്ട 121 വർഷം പഴക്കമുള്ള ചിറക്കൽ റെയിൽവേ സ്റ്റേഷൻ കോലത്തുനാട് പൈതൃക നഗരി സ്റ്റേഷനായി സംരക്ഷിച്ച് നിലനിർത്തണമെന്നും അടച്ചു പൂട്ടാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം ജനകീയ കൂട്ടായ്മ കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും  കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടു.

ചിറക്കൽ : ശതാബ്ദി പിന്നിട്ട 121 വർഷം പഴക്കമുള്ള ചിറക്കൽ റെയിൽവേ സ്റ്റേഷൻ കോലത്തുനാട് പൈതൃക നഗരി സ്റ്റേഷനായി സംരക്ഷിച്ച് നിലനിർത്തണമെന്നും അടച്ചു പൂട്ടാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം ജനകീയ കൂട്ടായ്മ കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും  കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടു.

അന്നത്തെ ചിറക്കൽ മഹാരാജയായിരുന്ന സി.കെ. കേരളവർമ്മ പള്ളിക്കുന്ന് സെൻട്രൽ ജയിലിനും റെയിൽവേക്കും സ്ഥലം വിട്ടുകൊടുത്ത കാര്യവും യോഗം അനുസ്മരിച്ചു. ജയിലിൽ കുറ്റവാളികൾ ഇല്ലാതാകുന്ന കാലം ആ സ്ഥലം കോവിലകത്തിന് തിരിച്ചു നൽകണമെന്ന അന്നത്തെ ചിറക്കൽ മഹാരാജാവ് ബ്രിട്ടീഷ്മലബാർ കളക്ടറോട് ഒരു വ്യവസ്ഥവച്ചിരുന്നു.  

Don't close Chirakkal railway station in Kannur; Chirakkal Kovilakam People's Association wants to preserve it as a historical heritage

യാത്രക്കാർ ഇല്ലാതായാൽ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി സ്ഥലം രാജവംശത്തിന് തിരികെ നൽകണമെന്ന ഒരു  ഉടമ്പടി കൂടി അന്ന് വയ്ക്കാമായിരുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ.വി. സുമേഷ് എം എൽ എ അഭിപ്രായപ്പെട്ടു ഇക്കാര്യം പദ്മ ശ്രീ എസ്. ആർ.ഡി പ്രസാദാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിറക്കൽ ക്ഷേത്രപൈതൃകനഗരിയിൽ ചെറുശ്ശേരി സ്മാരക മടക്കമുള്ള പദ്ധതികൾ യാഥാർത്ഥ്യമാകുമ്പോൾ റെയിൽവേ സ്റ്റേഷന് പ്രസക്തി വർധിക്കുകയാണ്.

യാത്രക്കാർക്കുള്ള സൗകര്യം വർധിപ്പിക്കാനും കോവിഡിനു മുമ്പ് ചിറക്കലിൽ നിർത്തിയിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്നും എം എൽ എ റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.ജനകീയ കൂട്ടായ്മയിൽചിറക്കൽ കോവിലകം സി.കെ. രാമവർമ്മ വലിയ രാജ അധ്യക്ഷത വഹിച്ചു. കൈത്തറി തൊഴിലാളികളടക്കമുള്ള തദ്ദേശീയർക്ക് ഉത്പന്നങ്ങൾ കയറ്റി അയയ്ക്കാനുള്ള ആശ്രയ കേന്ദ്രമായിരുന്നു ചിറക്കൽ റെയിൽവേ സ്റ്റേഷന്നെന്ന് ചിറക്കൽ വലിയ രാജ സി.കെ. രാമവർമ്മ അനുസ്മരിച്ചു. ‍

Don't close Chirakkal railway station in Kannur; Chirakkal Kovilakam People's Association wants to preserve it as a historical heritage

ബി.ജെ.പി ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടി,ചാമുണ്ഡി കോട്ടം സംരക്ഷണ സമിതി സെക്രട്ടറി സി.കെ. സുരേഷ് വർമ്മ, ഡോ. സുമ സുരേഷ് വർമ്മ, ചാമുണ്ഡി കോട്ടം മാതൃസമിതി പ്രസിഡൻ്റ് ഷീന ഷാജി,സൗമ്യ, മോഹനൻ
സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട്, നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഡിനേഷൻ കമ്മിറ്റി നിർവാഹക സമിതി അംഗം രാജൻ തീയറേത്ത്, അഞ്ചു കണ്ടിപറമ്പ് റസിഡൻസ് അസോസിയേഷൻ പ്രതിനിധിഅഡ്വ അംബികാസുതൻ,ചിറ റസിഡൻസ് പ്രസിഡൻ്റ് പ്രദീപൻ , ഗേറ്റ് റസിഡൻസ്  പി.വി. സുകുമാരൻ, കെ.പി. മോഹനൻ, ബിജുലഷാജി, നോവലിസ്റ്റ് രാജൻ അഴീക്കോടൻ തുടങ്ങിയവർ പ്രസംഗിച്ചു.

കോലത്തുനാട്ടിൻ്റെ പൈതൃകസ്റ്റേഷനായ ചിറക്കൽ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനാള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചിറക്കൽ കോവിലകം വലിയ രാജകേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.1904 ലാണ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിതമായത്.

facebook twitter