നിലമ്പൂരിൽ അൻവർ എഫക്ടുണ്ടാകും : സണ്ണി ജോസഫ്

06:32 PM May 25, 2025 |


കണ്ണൂർ : നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് സുശക്തവും  സുസജ്ജവുമാണെന്ന് കെപിസിസി പ്രസിഡൻ്റ്സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്നല്ല പ്രകടനം കാഴ്ചവയ്ക്കും സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും.നല്ല സ്ഥാനാർത്ഥികൾ നിരവധിയുണ്ട്. അൻവർ എഫക്ട് തെരഞ്ഞെടുപ്പിൽ നന്നായി ഉണ്ടാവും.

അൻവർ ഉയർത്തിയ കാര്യങ്ങൾക്ക് സി.പിഎച്ചിന് മറുപടി പറയാൻ കഴിഞ്ഞിട്ടില്ല, മുഖ്യമന്ത്രിയുൾപ്പടെ അറിഞ്ഞു കൊണ്ടുള്ള അഴിമതി ചൂണ്ടിക്കാണിച്ചപ്പോൾ മറുപടിയില്ല വിജയസ്ഥാനാർത്ഥി നിലമ്പൂരിൽ ഉണ്ടാകും .സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കുള്ള മറുപടിയാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്.

എത്രയും പെട്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയുണ്ടാകും.കേരളത്തിൽ എല്ലായിടത്തും കെ.പി.സി.സി പ്രസിഡൻ്റെന്ന നിലയിൽ തൻ്റെ സാന്നിദ്ധ്യമുണ്ടാകും. കെ.സുധാകരന് ഒരു അതൃപ്തിയുമില്ല.കോൺഗ്രസിന് യു ഡി. എഫി നുമായിരിക്കും വിജയം വൻപിച്ച ഭൂരിപക്ഷ വിജയത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിവിജയിക്കും ജോയിയസ് വിക്ടറിയെന്നത് പല അർത്ഥങ്ങൾ ഉള്ള പേരല്ലെയെന്ന് അൻവറിൻ്റെ പരാമർശത്തിൽസണ്ണി ജോസഫ് പ്രതികരിച്ചു.

ആര്യാടൻ ഷൗക്കത്ത് പ്രമുഖനായ നേതാവ് തന്നെയാണ് ഈ കാര്യത്തിൽ സംശയമില്ല പാലക്കാട്ടു നിന്നും തൃക്കാകരയിൽ നിന്നുമേറ്റ തിരിച്ചടിയിൽ എൽ.ഡിഎഫ്പാഠം പിടിക്കണം. എൽ.ഡി.എഫിന് സ്ഥാനാർത്ഥി ക്ഷാമമുണ്ട്. യു.ഡി.എഫിന് അതില്ല.ദേശീയ പാതയിലെ പ്രശ്നങ്ങളും ജനങ്ങൾ വിലയിരുത്തും. ദേശീയ പാത തകർന്നത് പലയിടങ്ങളിലാണ്.ഇതിൽ വലിയ അഴിമതിയുണ്ട്.

രണ്ടു സർക്കാരുകളും ഇതിൽ നിന്ന് മാറിനിന്നിട്ട് കാര്യമില്ല.അൻവർ യുഡി. എഫി ന് സ്വീകര്യനാണ്. അൻവർ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണക്കുമെന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നല്ല ആത്മവിശ്വാസത്തിലാണ് യുഡിഎഫെന്നും തന്റെ സജീവ സാന്നിധ്യം നിലമ്പൂരിൽ ഉൾപ്പടെയുണ്ടാകുമെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.