പയ്യാവൂർ : ഗൂഗിള്‍പേ വഴി കൈക്കൂലി വാങ്ങിയ പയ്യാവൂർ പൊലിസ് സ്റ്റേഷനിലെഗ്രേഡ് എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍.പയ്യാവൂര്‍ പൊലിസ് സ്‌റ്റേഷനിലെ എ.എസ്.ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി യതീഷ്ചന്ദ്ര സസ്‌പെൻഡ് ചെയ്ത്.
കഴിഞ്ഞമെയ്-13 നായിരുന്നു സസ്‌പെന്‍ഷന് കാരണമായ സംഭവം.അന്നേ ദിവസംരാത്രി 11.30 ന് നൈറ്റ് പട്രോളിങ്ങിനിടെ പയ്യാവൂര്‍ പോലീസ് സ്‌റ്റേഷന് മുന്‍വശം വാഹനപരിശോധന നടത്തിയ ഇബ്രാഹം കെ.എല്‍-79-എ 3889 ആള്‍ട്ടോകാര്‍ പരിശോധിക്കവെ വാഹനം ഓടിച്ച കോട്ടയം അതിരംപുഴയിലെ മാച്ചാത്തില്‍ ഹൗസില്‍ അഖില്‍ ജോണ്‍(27)മദ്യപിച്ചതായി ബീത്ത് അനലൈസര്‍ പരിശോധയില്‍ തെളിഞ്ഞുവെങ്കിലും സ്‌റ്റേഷനില്‍ കൊണ്ടപോകുകയോ നോട്ടീസ് നല്‍കുകയോ ചെയ്യാതെ ഫോണ്‍ നമ്പര്‍ വാങ്ങി വിട്ടയക്കുകയും, പിറ്റേന്ന് ഇയാളെ ഫോണില്‍ ബന്ധപ്പെട്ട് കേസ് വേറൊരാളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങുകയുമായിരുന്നുപകരക്കാരനും കോടതിയിലും കൊടുക്കാനെന്ന് പറഞ്ഞ് 14,000 രൂപ ഗൂഗിള്‍പേ വഴി വാങ്ങി ഗുരുതരമായ അച്ചടക്കക ലംഘനം നടത്തിയെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.