ആറളത്തെ ആനക്കലിതുടരുന്നു : മൂന്ന് മാസത്തിനിടയില്‍ തകര്‍ത്തത് 15കുടിലുകള്‍

11:13 AM Jun 10, 2025 | AVANI MV

ഇരിട്ടി :ആറളം ഫാം പുനരധിവാസ മേഖലയില്‍ വീണ്ടും കാട്ടാനഅക്രമം. ബ്ലോക്ക് ഏഴില്‍ തിങ്കളാഴ്ച്ചപുലര്‍ച്ചെ കാട്ടാന വീണ്ടും ഷെഡ് തകര്‍ത്തു. ഫാം സ്‌കൂളിന് സമീപം മെയിന്‍ റോഡിനോട് ചേര്‍ന്ന രമണിയുടെ വീടിന്റെ ഷെഡാണ് കാട്ടാന തകര്‍ത്തത്.

രമണിയും കുടുംബവും ഭക്ഷണം പാകംചെയ്യുന്ന വീടിനോട് ചേര്‍ന്ന ഷെഡാണ് തകര്‍ത്തത്. തിങ്കളാഴ്ച്ചപുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു. സംഭവം.കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 15 വീടുകളാണ് കാട്ടാന തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രി പുനരധിവാസ മേഖലയിലെ പത്തിലധികംസ്ഥലത്ത് ആനയെത്തിയിരുന്നു. വീട് മാത്രമല്ല വ്യാപകമായ കൃഷി നാശവുമാണ് ആനകള്‍ മേഖലയില്‍ വരുത്തിയത്.പ്ലാവ്,മാവ്,കശുമാവ്,തെങ്ങ്,വാഴ തുടങ്ങി ആദിവാസികളുടെ കൃഷികളും ആന നശിപ്പിക്കുകയാണ്. 

പലപ്പോഴും ജീവന്‍ തിരിച്ചുകിട്ടുന്ന ആശ്വാസത്തിലാണ് ഇവര്‍. കൃഷി നാശത്തെക്കുറിച്ച് ആരും കാര്യമായി എടുക്കുന്നില്ല.വിധവയായ രമണിയുടെ വീടിന്റെ ഷെഡ് അടിയന്തിരമായി നിര്‍മ്മിച്ച് നല്‍കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Trending :