+

കണ്ണവം പതിനേഴാം മൈലിൽ കൊട്ടിയൂർ തീർത്ഥാടകർക്ക് അന്നദാനം തുടങ്ങി

കണ്ണവം പതിനേഴാം മൈലിൽ പ്രവർത്തനമാരംഭിച്ച അന്നദാന കേന്ദ്രത്തിന്റെ ഉദ്ഘാടനം റിട്ടയേർഡ് ജോയിന്റ് എക്സൈസ് കമ്മീഷണർ  വി.രാജേന്ദ്രൻ നിർവഹിച്ചു.

കൂത്തുപറമ്പ്: കണ്ണവം പതിനേഴാം മൈലിൽ പ്രവർത്തനമാരംഭിച്ച അന്നദാന കേന്ദ്രത്തിന്റെ ഉദ്ഘാടനം റിട്ടയേർഡ് ജോയിന്റ് എക്സൈസ് കമ്മീഷണർ  വി.രാജേന്ദ്രൻ നിർവഹിച്ചു. സേവാഭാരതി ചിറ്റാരിപ്പറമ്പ് യൂണിറ്റ് പ്രസിഡണ്ട് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്ത കാര്യ കാരി സദസ്യൻ വി. ശശിധരൻ സേവാ സന്ദേശം നൽകി. 

Food distribution to Kottiyoor pilgrims started at Kannavam 17th mile

 സേവാഭാരതി ജില്ലാ സെക്രട്ടറി സി.വി ബീന കണ്ണവം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്  കെ. കെ ദിനേശൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ സെക്രട്ടറി  സഹദേവൻ ചമ്പാടൻ സ്വാഗതവും സേവാഭാരതി ചിറ്റാരിപ്പറമ്പ് യൂണിറ്റ് വൈസ് പ്രസിഡണ്ട് അഡ്വ. ശാന്തിനി  നന്ദിയും പറഞ്ഞു. ജൂൺ 10 മുതൽ 30 വരെ എല്ലാദിവസവും രാവിലെ 7 മണി മുതൽ  പ്രഭാതഭക്ഷണവും  ഉച്ചയ്ക്കും രാത്രിയിലും അന്നദാനവും നൽകും. തീർത്ഥാടകർക്കുള്ള വിശ്രമ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
 

Trending :
facebook twitter