സി പി ഐ കണ്ണൂർ ജില്ലാ സമ്മേളനം: ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍ സെമിനാർ19ന്

12:22 PM Jun 17, 2025 | AVANI MV


കണ്ണൂര്‍: ജൂലൈ നാല്, അഞ്ച്, ആറ് തിയ്യതികളിലായി നടക്കുന്ന സി പി ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 19ന് ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. വൈകുന്നേരം 3.30ന്  സി.എച്ച്. രാഘവൻ-എം. നാരായണൻ നഗറിൽ (നവനീതം ഓഡിറ്റോറിയം) നടക്കുന്ന സെമിനാര്‍ റിട്ട. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 സി പി ഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. പി സന്തോഷ് കുമാര്‍ എം പി, സി പി എം സംസ്ഥാന കമ്മിറ്റിയംഗം ഡോ വി ശിവദാസന്‍ എം പി ,സി.പി ഐ. ജില്ല സെക്രട്ടറി  സി പി സന്തോഷ് കുമാർഎന്നിവര്‍ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, സംസ്ഥാന കൗൺസിലംഗം സി പി ഷൈജൻ, സ്വാഗത സംഘം ജനറൽ കൺവീനർ വെള്ളോറ രാജൻ, സി പി ഐ കണ്ണൂർ മണ്ഡലം സെക്രട്ടറി അഡ്വ പി അജയകുമാർ, പബ്ലിസിറ്റി കൺവീനർ കെ വി സാഗർ എന്നിവർ പങ്കെടുത്തു.

Trending :