കേരള മാപ്പിള കലാശാല'പീർ കോ പ്യാർ' പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

03:49 PM Jun 17, 2025 | AVANI MV

കണ്ണൂർ : പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദിൻ്റെ പേരിലുള്ള കേരള മാപ്പിള കലാശാലയുടെ ഈ വർഷത്തെ പുരസ്‌കാരങ്ങൾ കണ്ണൂരിൽപ്രഖ്യാപിച്ചു. ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്‌കാരങ്ങൾക്ക് നൗഷാദ് ബാബു കൊല്ലം, ഫാരിഷ ഖാൻ ആലുവ എന്നിവർ അർഹരായി. മണ്ണൂർ പ്രകാശ് (ഗായകൻ) മുക്കം സാജിത (ഗായിക) ഉസ്‌മാൻ പി. വടക്കുമ്പാട് (രചന, ഗവേഷണം) റസാഖ് കരിവള്ളൂർ (സംഗീതം) പ്രൊഫ: മുഹമ്മദ് അഹമ്മദ് (ഗ്രന്ഥ രചന) സീന കാസർഗോഡ് (മുട്ടിപ്പാട്ട്) ജാബിർ പാലത്തുങ്കര (മാപ്പിളപ്പാട്ട് പരിശീലനം) മുഖ്‌താർ മുഹിബ്ബ് നൂർ (സോഷ്യൽ സ്‌റ്റാർ) എന്നിവരാണ് മറ്റു പുരസ്‌കാര ജേതാക്കൾ.

ഫലകവും പൊന്നാടയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ജൂലൈ അവസാന വാരം കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ  പുരസ്‌കാരങ്ങൾകൈമാറും.  ചടങ്ങിൽ പീർ മുഹമ്മദിൻ്റെ ജീവിതം അനാവരണം. ചെയ്യുന്ന ഓർമ്മ പുസ്‌തകം - 'പീർ കോ പ്യാർ' പ്രകാശനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ അഹ്‌മദ് പി സിറാജ്,അക്കാദമിക് ഡയറക്ടർസിവിഎകുട്ടിചെറുവാടി,ക്രിയേറ്റീവ് ഹെഡ്  കെ. പി. കെ വെങ്ങര,ചീഫ് കോർഡിനേറ്റർ കണ്ണൂർ ഷാഫി,നിസാം പീർ മുഹമ്മദ് (പീർ മുഹമ്മദിന്റെ മകൻ) എന്നിവർപങ്കെടുത്തു.