കണ്ണൂരിൽ മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

12:30 PM Jun 30, 2025 | AVANI MV

കണ്ണൂർ: കണ്ണൂർ നഗരത്തിലെ കഞ്ചാവ് - മയക്ക് മരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ "കാപ്പ"വകപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. താവക്കര പുതിയ ബസ് സ്റ്റാന്റിന്നടുത്ത ഫാത്തിമാസിൽ നിഹാദ് മുഹമ്മദിനെ (35)യാണ് ടൗൺ ഇൻസ്പക്ടർ ശ്രീജിത്ത് കൊടേരിയുടെ നിർദ്ദേശപ്രകാരം എസ് ഐ മാരായ വി.വിദീപ്തി, അനുരൂപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത്കോടതിയിൽ ഹാജരാക്കി ജയിലിലടച്ചത്.

കണ്ണൂർ നഗരത്തിലെ ലോഡ്ജിൽ നിന്നും മയക്ക്മരുന്ന് പിടികൂടിയതുൾപ്പെടെകണ്ണൂർ, മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പത്തോളം മയക്ക്മരുന്ന് കേസിൽ പ്രതിയാണ് നിഹാദ് മുഹമ്മദെന്ന് പൊലീസ് പറഞ്ഞു.