കണ്ണാടിപറമ്പിൽ തെരുവ് നായയുടെ കടിയേറ്റയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കി

02:00 PM Jun 30, 2025 | AVANI MV

കണ്ണൂർ : കണ്ണാടിപ്പറമ്പിൽ വീട്ടിലെ വരാന്തയിലിരുന്ന യുവാവിനെ തെരുവുനായ ആക്രമിച്ചു. വളപട്ടണം സ്വദേശി ടി.പി. ഷാഹിറിനെയാണ് (45) തെരുവുനായ വീട്ടിൽ കയറി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.30 ന് കണ്ണാടിപ്പറമ്പ് ചേലേരിമുക്ക് കയ്യങ്കോടിലെ ഭാര്യ വീട്ടിലെ വരാന്തയിൽ രാത്രി ഭക്ഷണത്തിനുശേഷം വിശ്രമിക്കുമ്പോഴാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

മുഖത്തും കണ്ണിന് മുകളിലും തലയ്ക്കും പരിക്കേറ്റ ഷാഹിറിനെ കണ്ണുർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. പരിക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അപകടനില തരണം ചെയ്തു‌. കണ്ണാടിപ്പറമ്പ് കൊച്ചോട് മേഖലകളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും മുൻപും ഈ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ അക്രമം നടന്നതായും നാട്ടുകാർ പറഞ്ഞു.

Trending :