മുതിർന്ന സിപി എം നേതാവ് പൊള്ളയിൽ അമ്പാടി അന്തരിച്ചു

02:21 PM Jun 30, 2025 | AVANI MV

കാസർകോട്: കാസർകോട്ടെ മുതിർന്ന സിപി എം നേതാവ് പള്ളിക്കര പൊള്ളയിൽ അമ്പാടി അന്തരിച്ചു. തിങ്കളാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ: പരേതയായ നാരായണി. മക്കൾ: വസന്ത, ശാന്ത, തങ്കമണി, രവീന്ദ്രൻ, പ്രമീള, പ്രമോദ്. മരുമക്കൾ: കെ ഭാസ്കരൻ (റിട്ട.അധ്യാപകൻ), രാമചന്ദ്രൻ, കരുണാകരൻ, വിജയശ്രീ, പരേതയായ സിതാര. സഹോദരങ്ങൾ: നാരായണി, ജാനകി പരേതരായ കുഞ്ഞിരാമൻ, രാഘവൻ, അമ്പു.

സി പി എം കാസർകോഡ് മുൻ ജില്ലാ കമ്മറ്റി അംഗം, നീലേശ്വരം ലോക്കൽ സെക്രട്ടറി, നീലേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് , ചെത്ത് തൊഴിലാളി യൂണിയൻ ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. പള്ളിക്കര സമരമുൾപ്പെട്ടെ നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളിയായിരുന്നു. അടിയന്തിരാവസ്ഥയുടെ അമ്പതാം വാർഷിക ദിനത്തിൽ വീട്ടിലെ ആദരിച്ചിരുന്നു. പൊതുദർശത്തിൽ നേതാക്കളും പ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു.