മാലൂരിൽ വാഹനാപകടം : കൊട്ടിയൂർ തീർത്ഥാടകരായ 2 കർണാടക സ്വദേശികൾക്ക് പരുക്കേറ്റു

11:57 AM Jul 03, 2025 |



മട്ടന്നൂർ : മാലൂർ ഇന്ദിരാ നഗറിൽ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ രണ്ടു പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ കൊട്ടിയൂർ തീർത്ഥടക സംഘം സഞ്ചരിച്ച കാറും കെ എസ് ആർ ടി സി ബസുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ കാറിലുണ്ടായിരുന്ന കർണാടക മാണ്ട്യ സ്വദേശികളായ രണ്ടു പേർക്ക് പരുക്കേറ്റു.ഇവരെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.