+

നല്ല നൈസ് സേമിയ കൊണ്ട് രുചികരമായ ബിരിയാണി തയ്യാറാക്കാം

നല്ല നൈസ് സേമിയ കൊണ്ട് രുചികരമായ ബിരിയാണി തയ്യാറാക്കാം


ചേരുവകൾ 

നൈസ് സേമിയ -ഒരു പാക്കറ്റ്

ഓയിൽ മുട്ട -2

 കുരുമുളകുപൊടി -ഒരു ടീസ്പൂൺ

ഉപ്പ്

മഞ്ഞൾപൊടി

മസാലകൾ

സവാള -രണ്ട്

ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത്

 തക്കാളി -1

കറിവേപ്പില

ഉപ്പ്

മുളക്പൊടി

വെള്ളം -ഒരു കപ്പ്

സേമിയ  ബിരിയാണി  തയ്യാറാക്കുന്ന വിധം  

സേമിയ നന്നായി വറുത്തെടുത്ത് മാറ്റിവയ്ക്കാം ഒരു പാനിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് കുരുമുളകുപൊടി ഉപ്പ് മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി സ്ക്രാമ്പിൾ ചെയ്തു മാറ്റി വയ്ക്കുക ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം മസാലകൾ ചേർത്ത് റോസ്റ്റ് ചെയ്ത ശേഷം സവാള ചേർക്കാം നല്ലപോലെ വഴറ്റിയ ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളിയും ചേർത്ത് നന്നായി വീണ്ടും വഴറ്റാം ആവശ്യത്തിനു ഉപ്പും കുറച്ചു മുളകുപൊടിയും ചേർത്ത് നന്നായി വേവിക്കുക, ഈ സമയത്ത് വെള്ളം ഒഴിച്ച് തിളപ്പിക്കാം തിളച്ചു വരുമ്പോൾ സേമിയ ചേർത്ത് മിക്സ് ചെയ്യുക സേമിയ നന്നായി വെന്ത് എല്ലാം വിട്ടു വരുമ്പോൾ മുട്ട കൂടി ചേർത്ത് ഇളക്കാം

facebook twitter