+

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമാ സംഘടനകള്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി

ദില്ലിയില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകള്‍ ഒരുമിച്ചാണ് നിവേദനം നല്‍കിയതെന്ന് ജി സുരേഷ് കുമാര്‍ അറിയിച്ചു. 

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരുമായി ബന്ധപ്പെട്ട സെന്‍സര്‍ ബോര്‍ഡ് വിവാദങ്ങള്‍ക്കിടെ സിനിമാ സംഘടനകള്‍ ഒന്നിച്ച് കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി. ദില്ലിയില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകള്‍ ഒരുമിച്ചാണ് നിവേദനം നല്‍കിയതെന്ന് ജി സുരേഷ് കുമാര്‍ അറിയിച്ചു. 

സിനിമാ പ്രവര്‍ത്തകര്‍ക്കുള്ള ആശങ്ക കേന്ദ്രമന്ത്രിയെ അറിയിച്ചു. എമ്പുരാന്‍ സിനിമയില്‍ ജാഗ്രത കുറവുണ്ടായതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കം. അമിത ജാഗ്രതയാണ് ജാനകിയുടെ കാര്യത്തില്‍ ബോര്‍ഡിലെ ചില ആളുകള്‍ സെന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നു. സുരേഷ് ഗോപി വിഷയത്തില്‍ സംസാരിക്കേണ്ട കാര്യമില്ലെന്നും ഉള്ളില്‍ കടുത്ത അമര്‍ഷമുണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

facebook twitter