+

സൗദിയില്‍ സന്ദര്‍ശനത്തിനെത്തിയ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ഉംറ നിര്‍വഹിച്ചു

സന്ദര്‍ശനത്തിനിടെ 2,700 കോടി ഡോളറിന്റെ കരാറുകളില്‍ സൗദി അറേബ്യയും ഇന്തോനേഷ്യയും ഒപ്പുവെച്ചിട്ടുണ്ട്.

സൗദിയില്‍ സന്ദര്‍ശനത്തിനെത്തിയ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ഉംറ നിര്‍വഹിച്ചു. ബുധനാഴ്ചയാണ് മക്കയിലെത്തി ഉംറ കര്‍മങ്ങള്‍ നിര്‍വഹിച്ചത്. 

ഗ്രാന്‍ഡ് മോസ്‌കിലെത്തിയ ഇന്തോനേഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ നിരവധി ഉദ്യോഗസ്ഥരും എത്തിയിരുന്നതായി സൗദി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അധികാരത്തിലെത്തിയ ശേഷം സൗദിയിലേക്കുള്ള പ്രബോവോയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.

സന്ദര്‍ശനത്തിനിടെ 2,700 കോടി ഡോളറിന്റെ കരാറുകളില്‍ സൗദി അറേബ്യയും ഇന്തോനേഷ്യയും ഒപ്പുവെച്ചിട്ടുണ്ട്. ശുദ്ധമായ ഊര്‍ജ്ജം, പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍, വ്യോമയാന ഇന്ധന സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലാണ് നിരവധി കരാറുകള്‍ ഒപ്പുവെച്ചത്. 

facebook twitter