ദിയ കൃഷ്ണ അമ്മയായി. നടന്‍ കൃഷ്ണ കുമാറാണ് തന്റെ മകള്‍ അമ്മയായ വിവരം അറിയിച്ചിരിക്കുന്നത്. ദിയ ഒരു ആണ്‍ കുഞ്ഞിനാണ് ജന്മം നല്‍കിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണ കുമാര്‍ അറിയിച്ചു.
'നമസ്‌കാരം സഹോദരങ്ങളെ..വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകള്‍ ദിയക്ക് ഒരാണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ഹൃദയംഗമമായ നന്ദി', എന്നായിരുന്നു സന്തോഷം പങ്കിട്ട് കൃഷ്ണ കുമാര്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.
2024 സെപ്റ്റംബറില്‍ ആയിരുന്നു ദിയ കൃഷ്ണയുടേയും അശ്വിന്‍ ഗണേശിന്റെയും വിവാഹം. ദീര്‍ഘനാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് അശ്വിന്‍. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെ ആയിരുന്നു താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ദിയ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാന, ഇഷാനി, ഹന്‍സിക എന്നിവരാണ് മറ്റ് മക്കള്‍.