ശ്രീകണ്ഠാപുരം നഗരസഭയിൽ പോഷ് ആക്ട് ട്രെയിനിങ് നടത്തി

09:46 AM Jul 04, 2025 | AVANI MV

കണ്ണൂർ : പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വനിതകൾക്കായി നടത്തിയ പോഷ് ആക്ട് ട്രെയിനിങ് ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന  ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടിവി നാരായണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോസഫിന വർഗീസ്,   വി പി നസീമ, ത്രേസ്യാമ്മ മാത്യു, കൺസിലർ കെ വി കുഞ്ഞിരാമൻ തുടങ്ങിയവർ  സംസാരിച്ചു. 

 തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമം തടയുന്നതിനും സ്ത്രീകൾക്ക് സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായാണ് പോഷ് ആക്ട് ട്രെയിനിങ് നടത്തിയത്. കെ എസ് ഡബ്ലിയു എം പി    സോഷ്യൽ വർക്കർമാരായ ബിൻസി ഇ കെ, അപർണ പി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. നഗരസഭ പരിധിയിലുള്ള വനിത ജീവനക്കാർ പങ്കെടുത്തു. കെ എസ് ഡബ്ലിയു എം പി എൻജിനീയർ അഞ്ജലി എ പി ചടങ്ങിന് നന്ദി പറഞ്ഞു.