കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടവും അപകടാവസ്ഥയിൽ: രോഗികൾ ഭീതിയിൽ

01:48 PM Jul 04, 2025 | AVANI MV

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടവും അപകടാവസ്ഥയിലെന്ന് പരാതി. ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നത് ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ്. കാലപ്പഴക്കം കാരണം കെട്ടിടം പൊളിക്കാൻ തീരുമാനം എടുത്തിട്ട് ഒരു വർഷം കഴിഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിന് അരികെയാണ് അപകടവസ്ഥയിലുള്ള കെട്ടിടം. കെട്ടിടത്തിന്റെ ശോചനീയമായ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. രണ്ടാഴ്ച്ച മുൻപ് ജില്ലാ ആശുപത്രിയിലെഓപ്പറേഷൻ തീയേറ്റർ കനത്ത മഴയിൽ ചോർന്നൊലിക്കുന്നതു കാരണം തിമിര രോഗികൾക്കുള്ള ശസ്ത്രക്രിയ മാറ്റി. കണ്ണൂർ ജില്ലാപഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള വികസന സമിതിയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങളൊരുക്കുന്നത്.