ആരോഗ്യ മന്ത്രി രാജിവയ്ക്കണം : കണ്ണൂരിൽ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

10:40 PM Jul 05, 2025 | Neha Nair

കണ്ണൂർ : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ഉത്തരവാദിത്വമേറ്റെടുത്ത് ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.

കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ നടന്ന പരിപാടിക്ക് മണ്ഡലം പ്രസിഡന്റ്‌ സി എം ഇസ്സുദ്ധീൻ, ജനറൽ സെക്രട്ടറി അസ്‌ലം പാറേത്ത്, താഹിർ പള്ളിപ്രം, മൻസൂർ കാനച്ചേരി,നൗഷാദ് കെ പി, ഫായിസ് വാരം, റഷീദ് പടന്ന, ഇർഷാദ് പള്ളിപ്രം, സൈനുദ്ധീൻ മുണ്ടേരി എന്നിവർ നേതൃത്വം നൽകി.റോഡ് ഉപരോധിച്ച യൂത്ത് പ്രവർത്തകരെ ടൌൺ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.